നിഗൂഢതകളുടെ നാല്‍പ്പത് (കടപ്പാട് ജന്മഭുമി ദിനപത്രം )
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയുടെ മൊബെയില്‍ ഫോണ്‍, അദ്ദേഹം ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയശേഷം ദല്‍ഹി വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ ചെയ്ത ബാഗേജില്‍ നിന്ന് കാണാതായി. എന്നാല്‍ രണ്ടുദിവസങ്ങള്‍ കഴിഞ്ഞ് വിമാനത്താവളത്തില്‍ പണിയെടുക്കുന്ന ഒരു 'ബാഗേജ് ഹാന്ഡ്ലറി'ല്‍ നിന്ന് അത്കണ്ടെടുക്കുകയുണ്ടായി. വിഐപികള്‍ക്ക് സുരക്ഷാആശങ്ക ഉളവാക്കുന്ന തരത്തിലുള്ള മോഷണമോ തന്ത്രപ്രധാനമായ വിവരങ്ങളുടെ ചോര്‍ച്ചയോ ഉണ്ടായിട്ടുണ്ടോ എന്നറിവായിട്ടില്ല. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലെത്തിയശേഷമാണ് ബാഗില്‍ നിന്നും ഫോണ്‍ നഷ്ടപ്പെട്ടതായി മനസ്സിലാക്കിയ രാഹുല്‍ തന്റെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. തുടര്‍ന്ന് എസ്പിജി സിഐഎസ്എഫുമായി ബന്ധപ്പെടുകയും വിമാനത്താവളത്തിലെ ക്ലോസ്-സര്‍ക്യൂട്ട് ടിവിയിലെ ദൃശ്യങ്ങള്‍ പുനഃപരിശോധിക്കുകയും ചെയ്തു. സിഐഎസ്എഫിന്റെ നേതൃത്വത്തില്‍ നടന്ന സാങ്കേതിക പരിശോധനയില്‍ നഷ്ടപ്പെട്ട മൊബെയില്‍ ഫോണ്‍ കണ്ടെത്തി. ബാഗേജുകള്‍ കൈകാര്യം ചെയ്യുന്ന രണ്ട് ജീവനക്കാരെ സംശയം തോന്നിയതിനാല്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ബാഗില്‍ നിന്ന് മൊബെയില്‍ ഫോണ്‍ മോഷ്ടിച്ചതായും പിന്നീട് അത് സെക്യൂരിററി ഉദ്യോഗസ്ഥന്മാരെ ഏല്പിച്ചതായും അവരിലൊരാള്‍ വെളിപ്പെടുത്തി. സംഭവം പരസ്യമാകുമെന്നതുകൊണ്ട് കേസണ്‍നും രജിസ്റ്റര്‍ ചെയ്തില്ല. വ്യക്തിപരവും ഒൌദ്യോഗികവുമായ നമ്പറുകളും രാഹുല്‍ഗാന്ധിയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും മൊബെയില്‍ ഫോണില്‍ അടങ്ങിയിരുന്നു. രാഹുല്‍ഗാന്ധിയെത്തിയ തിയതിയോ, ലണ്ടനില്‍ നിന്ന് വിമാനമിറങ്ങിയ സമയമോ, വിമാനത്തിന്റെ നമ്പറോ ഒന്നും സുരക്ഷാകാരണങ്ങളാല്‍ വെളിപ്പെടുത്താന്‍ വിമാനത്താവളവൃത്തങ്ങള്‍ വിസമ്മതിച്ചു."രണ്ട് ദിവസം മുമ്പ് (ജൂണ്‍ 28) ദല്‍ഹിയില്‍ നിന്നുള്ള പിടിഐ വാര്‍ത്തയാണ് മുകളില്‍ ഉദ്ധരിച്ചത്. വാര്‍ത്താ പ്രാധാന്യം ഉണ്ടായിട്ടുകൂടി പല പത്രങ്ങളും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല. രാഹുല്‍ഗാന്ധിയുടെ മൊബെയില്‍ ഫോണ്‍ കാണാതായതും പിന്നെ കണ്ടെടുത്തതും വാര്‍ത്താചാനലുകളിലും കാണുകയോ കേള്‍ക്കുകയോ ഉണ്ടായില്ല. പിടിഐ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് തന്നെ അത് നടന്ന് ഒരാഴ്ച കഴിഞ്ഞാണ്. വാര്‍ത്ത പിടിഐയുടെതായതിനാലും ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വൃത്തങ്ങളെ ഉദ്ധരിച്ചിട്ടുള്ളതിനാലും അത് അവിശ്വസിക്കേണ്ടതില്ല. ഇതെഴുന്നതുവരെ വിമാനത്താവളാധികൃതരോ, രാഹുല്‍ഗാന്ധിയോ, കോണ്‍ഗ്രസ് നേതാക്കളോ വാര്‍ത്ത നിഷേധിച്ചിട്ടുമില്ല. വിവിഐപികളുടെ ബാഗേജിന് പോലും നമ്മുടെ വിമാനത്താവളങ്ങളില്‍ സുരക്ഷിതത്വമില്ലെന്ന് വിളിച്ചുപറയുന്നതാണ് ഈ വാര്‍ത്ത. അതിലേറെ ഒത്തിരി ദുരൂഹതകളും സംശയങ്ങളും അതുണര്‍ത്തുന്നു. ഒപ്പം തന്നെ വരികള്‍ക്കിടയിലൂടെ ഒട്ടേറെ വായിച്ചെടുക്കാനാവുന്നു ഈ വാര്‍ത്തയില്‍ നിന്ന്. ഒരുപക്ഷെ അതുകൊണ്ടാണോ ഈ വാര്‍ത്ത വേണ്ടത്ര വെളിച്ചം കാണാതെ പോയത്? എന്തുകൊണ്ട് മര്‍മപ്രധാനമായ ഈ മോഷണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങമ... അധികൃതര്‍ പുറത്തുവിടുന്നില്ല? ഉര്‍ജിതമായ അന്വേഷണം ഇക്കാര്യത്തില്‍ പിന്നെ എന്തുകൊണ്ട് നടന്നില്ല? എന്നെ മാത്രമല്ല, ഈ വാര്‍ത്ത വായിച്ചിട്ടുള്ളവരെ മിക്കവരെയും ഇത്തരം ചോദ്യങ്ങള്‍ അലട്ടുന്നു.രാഹുല്‍ഗാന്ധി നാളത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വവും ഇന്ത്യയുടെ ഭരണാവകാശവും കുത്തകയായി കരുതുന്ന നെഹ്റു കുടുംബത്തിലെ യുവരാജാവായി അഭിഷിക്തനായിട്ടുണ്ട് അദ്ദേഹം. ഭീകരവാദികളുടെ ഇരയായവരാണ് രാഹുലിന്റെ അച്ഛന് രാജീവ്ഗാന്ധിയും മുത്തശ്ശി ഇന്ദിരാഗാന്ധിയും. ഇക്കാരണങ്ങളാല്‍ തന്നെ രാജ്യത്തെ സുരക്ഷാ സംവിധാനത്തിന്റെ സര്‍വശ്രദ്ധയും രാഹുലിന്റെ മേലുണ്ട്.വ്യക്തിപരവും ഒൌദ്യോഗികവുമായ ഒട്ടേറെ വിവരങ്ങളടങ്ങുന്നതാണ് രാഹുലിന്റെ കാണാതായ മൊബെയില്‍ ഫോണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. അക്കാരണത്താലാണത്രെ സംഭവത്തെപ്പറ്റി കേസണ്‍നും രജിസ്റ്റര്‍ ചെയ്യാത്തത്. ഇത്രയേറെ പ്രധാനപ്പെട്ട ഒരു വ്യക്തിയുടെ, ഇത്രയേറെ പ്രാധാന്യമുള്ള ഒരു വസ്തു, രാജ്യത്തിന്റെ തലസ്ഥാനത്തെ അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്ന് കാണാതായിട്ട്, അത് സംബന്ധിച്ച് ഒരു കേസും രജിസ്റ്റര്‍ ചെയ്യുകയോ ഒരന്വേഷണവും നടത്തുകയോ ചെയ്യാതിരിക്കുന്നത് വളരെ വിചിത്രമായി തോന്നുന്നു. രാഹുലിന്റെ മൊബെയില്‍ ഫോണ്‍ മോഷണം പോയതിനേക്കാള്‍ വാര്‍ത്താപ്രാധാന്യം വാസ്തവത്തില്‍ അത് സംബന്ധിച്ച് കേസില്ലെന്നതിനാണ്.രാഹുല്‍ തന്റെ ജന്മദിനാഘോഷം കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് മൊബെയില്‍ ഫോ ണ് നഷ്ടപ്പെട്ടത്. ജൂണ്‍ 19ന് രാഹുലിന് നാല്പത് തികഞ്ഞു. നാട്ടിലാകെ കോണ്‍ഗ്രസുകാര്‍ അത് ആര്‍ഭാടത്തോടെ ആഘോഷിച്ചു. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. രാഹുലിന്റെ പേരില്‍ പുതിയ പദ്ധതികളും പരിപാടികളും ഉദ്ഘാടനം ചെയ്തു. മാധ്യമങ്ങളും ആഘോഷങ്ങളില്‍ നിന്ന് മാറിനിന്നില്ല. അതീവപ്രാധാന്യത്തോടെ ചാനലുകള്‍ ആ ദൃശ്യങ്ങള്‍ പകര്‍ത്തി. പത്രങ്ങള്‍ വാര്‍ത്തകളും ചിത്രങ്ങളും നല്കി. മലയാളത്തില്‍ ഉള്‍പ്പെടെ പംക്തികാരന്മാരില് ചിലര്‍ രാഹുല്‍ഗാന്ധിയുടെ പിറന്നാള്‍ കഴിഞ്ഞയാഴ്ച വിഷയമാക്കി. ഇനി ഇന്ത്യക്ക് രാഹുല്‍ മാത്രമാണ് രക്ഷയെന്നാണവരില് ചിലരുടെ പക്ഷം. രാഹുലിന്റെ ജന്മദിനം പ്രമാണിച്ച് പ്രത്യേക പതിപ്പ് തന്നെ ഇറക്കിയ പത്രവുമുണ്ട്,കേരളത്തില്‍ പോലും. ഇങ്ങനെ അനുയായികളും ആരാധകരും നാട്നീളെ ഒരു ദേശീയോത്സവംപോലെ നാല്പതാം പിറന്നാള്‍ ആഘോഷിക്കുമ്പോഴും, നാല്പത് കിലോഗ്രാം തൂക്കമുള്ള പിറന്നാള്‍ കേക്ക് മുറിക്കുമ്പോഴും, 'പിറന്നാള്‍ കുട്ടി'യെ അവിടെയെങ്ങും കാണ്മാനില്ലായിരുന്നു. അദ്ദേഹം എവിടെയാണെന്നോ എന്തു ചെയ്യുകയാണെന്നോ മിക്ക കോണ്‍ഗ്രസ് നേതാക്കള്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കും അറിയില്ലായിരുന്നു. വാസ്തവത്തില്‍ രാഹുല്‍ പിറന്നാള്‍ ആഘോഷിക്കുക തന്നെയായിരുന്നു; വേണ്ടപ്പെട്ടവരോടൊപ്പം വേണ്ടിടത്ത്.ആഗ്രഹത്തിനൊത്ത് ആഘോഷിച്ചതിനുശേഷം ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴമ...?ണ് ആ ആഘോഷങ്ങള്‍ക്കൊക്കെ ആകെ ഒരു സാക്ഷിയായിരുന്ന മൊബെയില്‍ ഫോണ്‍ മോഷണം പോയത്.തന്റെ സ്പാനിഷ് ഗേള്ഫ്രണ്ടുമായാണ് രാഹുല്‍ഗാന്ധി ലണ്ടനില്‍ പിറന്നാള്‍ ആഘോഷിച്ചതെന്ന് 'ദ ഇക്കണോമിസ്റ്റ്' പറയുന്നു. നാല്പത് തികഞ്ഞ, ഇന്ത്യയുടെ യുവനേതാവിനെപ്പറ്റി 'ദ മിസ്റ്റിരിയസ് മിസ്റ്റര്‍ ഗാന്ധി' എന്നാണ് 'ഇക്കണോമിസ്റ്റി'ല്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മൊബെയില്‍ ഫോണ്‍ 'മിസ്' ചെയ്ത 'മിസ്റ്ററി'യെപ്പറ്റി അറിഞ്ഞിരിക്കില്ല ഒരുപക്ഷേ 'ദ ഇക്കണോമിസ്റ്റ്' അതെഴുതുമ്പോള്‍. അദ്ദേഹത്തെ ചുറ്റിപറ്റി ഇന്ത്യക്കകത്തും പുറത്തും പ്രചരിക്കുന്ന മറ്റുപല 'മിസ്റ്ററി'കളുമായിരിക്കാം രാഹുലിനെ 'ദ മിസ്റ്റിരിയസ് മിസ്റ്റര്‍ ഗാന്ധി' എന്ന് വിശേഷിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. പക്ഷെ ആ നിഗൂഢതകളിലേക്ക് 'ദ ഇക്കണോമിസ്റ്റ്' കടക്കുന്നില്ല.നിഗൂഢതകള്‍ ഏറെയാണ് രാഹുലിനെക്കുറിച്ച് ഇന്ത്യയ്ക്കകത്തും പുറത്തും. അദ്ദേഹത്തിന്റെ പേരിനെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും വരെയുണ്ട് നിഗൂഢത. വിദ്യാഭ്യാസത്തിനായി വിദേശത്തായിരുന്ന കാലത്ത് രാഹുല്‍ഗാന്ധിയുടെ പേര് രാഹുല്‍ വിന്‍സി എന്നായിരുന്നത്രെ. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ എന്തുപഠിച്ചു എന്നതിനെപ്പറ്റിയും മറ്റൊരു 'മിസ്റ്ററി' നിലനില്ക്കുന്നു. ഹാര്‍വേര്‍ഡില്‍ നിന്ന് എംഫില്‍ കരസ്ഥമാക്കിയെന്നും അത് വെറും കെട്ടുകഥയാണെന്നും പറയുന്നു. രാഹുലിനെ ബോസ്റ്റണ്‍ വിമാനത്താവളത്തില്‍നിന്ന് ഇടക്കാലത്ത് ദുരൂഹസാഹചര്യങ്ങളില്‍ എഫ്ബിഐ അറസ്റ്റ് ചെയ്തുവെന്നും അന്ന് ഇന്ത്യയില്‍ എന്‍ഡിഎ അധികാരത്തിലിരിക്കെ പ്രധാനമന്ത്രിയുടെ സെക്രട്ടറി ആയിരുന്ന ബ്രജേഷ് മിശ്ര ഇടപെട്ടിട്ടാണ് രാഹുല്‍ വിമോചിതനായതെന്നുപോലും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇവയൊക്കെ സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാനാവാത്തവിധം നിഗൂഢതകളായി നിലനില്ക്കവേയാണ് രാഹുലിന്റെ നാല്പതാം പിറന്നാള്‍ കഴിഞ്ഞയാഴ്ച പിന്നിട്ടത്.നിഗൂഢതകള്‍ അവിടെ നില്ക്കട്ടെ. രാഹുലിന്റെ രാഷട്രീയമാണ് ഇവിടെ പ്രസക്തം. നാല്‍പ്പത് എന്നത് അത്ര ചെറുപ്പമല്ലെങ്കിലും യുവത്വത്തിന്റെ പ്രസരിപ്പ് രാഹുലിന്റെ ശരീരഭാഷയിലും പ്രവര്‍ത്തനത്തിലും ഉണ്ടെന്നത് ഒരു വസ്തുതയാണ്. നെഹ്റു കുടുംബാംഗങ്ങളുടെ സ്വതസിദ്ധമായ അഹങ്കാരവും അദ്ദേഹത്തിനുള്ളതിനാലാണ് കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും പിസിസിയെയോ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയോ അറിയിക്കാതെ സന്ദര്‍ശനം നടത്തുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും. മദ്യപാനം പാടില്ലെന്നും ഖദര്‍ ധരിക്കണമെന്നുമുള്ള നിബന്ധനകള്‍ കോണ്‍ഗ്രസ് അംഗത്വത്തില്‍ നിര്‍ബന്ധിക്കരുതെന്ന നിര്‍ദ്ദേശമാണ് രാഹുലില്‍നിന്ന് ആദ്യം കേട്ടത്. പിന്നീട് ആ നിലപാടില്‍നിന്ന് അദ്ദേഹം സ്വയം പിന്മാറി. പ്രത്യയശാസ്ത്രപരമായി രാഹുലിന്റെ പാര്‍ട്ടി ഇന്ന് വഴിത്തിരിവിലാണ്. ഗാന്ധിയന്‍ രാഷ്ട്രീയ പാരമ്പര്യവും നെഹ്റുവിയന്‍ സാമ്പത്തികശാസ്ത്രവുമൊക്കെ ഉപേക്ഷിച്ച് ആഗോളീകരണത്തിന്റെ അപ്പോസ്തലന്മാരായ മന്‍മോഹന്‍സിംഗ്-ആലുവലിയാദികളുടെ അരാഷ്ട്രീയവാദത്തിന് അടിപ്പെട്ടിരിക്കുന്നു ആ മ...്രസ്ഥാനം. രാഹുല്‍ എവിടെ നില്‍ക്കുന്നുവെന്നത് ഇനിയും വ്യക്തമല്ല. ആശയക്കുഴപ്പത്തിലാണ്ട അണികള്‍ക്ക് ദിശാബോധം നല്കാന് അദ്ദേഹത്തിന് സാധിച്ചിട്ടില്ല. വികലമെങ്കില്‍ക്കൂടി ഇന്ദിരയ്ക്കും രാജീവിനും വ്യക്തമായ കാഴ്ചപ്പാടും നിലപാടും ഉണ്ടായിരുന്നു. അവരൊക്കെ രാഹുലിന്റെ പ്രായത്തില്‍ പല കടമ്പകളും കടന്നിരുന്നു-വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും. രാഷ്ട്രീയത്തില്‍ അല്പായുസായി രുന്നെങ്കിലും സഞ്ജയ് ഗാന്ധിയ്ക്കും ഒരഞ്ചിനപരിപാടിയുടെ പ്രത്യശാസ്ത്രം ഉണ്ടായിരുന്നു. പക്ഷെ രാഹുല്‍ നാല്‍പ്പത് പിന്നിടുമ്പോഴും അനിശ്ചിതത്വത്തിലാണ്-വ്യക്തിപരമായും രാഷ്ട്രീയമായും. രാഹുല്‍ഗാന്ധി കുട്ടിയല്ല. ഇന്ത്യന്‍ രാഷ്ട്രീയം കളിപ്പാട്ടവുമല്ല. ഹരി എസ്. കര്‍ത്താ ജന്മഭുമി ദിനപത്രം
Wednesday, June 30, 2010
Saturday, June 26, 2010
ഓര്‍മയുടെ നിവേദ്യം
ജീവിതഗന്ധിയായ കഥകളിലൂടെ മലയാള ചലച്ചിത്രലോകത്ത് സുവര്‍ണലിപികളാല്‍ തന്റെ പേര് എഴുതിച്ചേര്‍ത്ത്, പറയാനേറെ ബാക്കിവച്ച് കടന്നുപോയ ലോഹിതദാസ്......അദ്ദേഹത്തിന്റെ തിരക്കഥയില്‍ പിറവികൊണ്ട ചിത്രങ്ങളെല്ലാം തന്നെ ഒരിക്കലും കണ്ട് കൊതിതീരാത്തത്രയും ഹൃദ്യമായിരുന്നു. തനിയാവര്‍ത്തനം, കിരീടം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം, ചെങ്കോല്‍, വീണ്ടും ചിലവീട്ടുകാര്യങ്ങള്‍ തുടങ്ങി അദ്ദേഹത്തിന്റെ പ്രതിഭ നിറഞ്ഞു നില്ക്കുന്ന എത്രയോ ചിത്രങ്ങള്‍ . ലോഹിതദാസ് ഓര്‍മയായിട്ട് ജൂണ്‍ 29 ന് ഒരുവര്‍ഷം തികയുന്നു. അദ്ദേഹം അവസാനമായി തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ച നിവേദ്യത്തിലെ നായകന് വിനു മോഹന്‍ ലോഹിതദാസിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുന്നു. ലോഹിതദാസ് എന്ന പ്രതിഭയെ ഞാന്‍ ആദ്യമായി കാണുന്നത് എനിക്ക് നാലുവയസ്സുള്ളപ്പോഴാണ്. ചെങ്കോല്‍ എന്ന സിനിമയുടെ ഡിസ്കഷന് നടക്കുന്ന സമയം. അച്ഛനുമൊത്ത് പോയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്. ചക്കരമുത്ത് എന്ന ചിത്രത്തിന്റെ പൂജയുടെ സമയത്താണ് ലോഹിസാറുമായി ആദ്യമായി സംസാരിക്കുന്നത്. പിന്നീടാണ് ലോഹിസാര്‍ ചെമ്പട്ട് എന്ന ചിത്രത്തിനുവേണ്ടി പുതുമുഖങ്ങളെ തേടുന്നതായി രാജുനെല്ലിമൂട് എന്ന പ്രൊഡക്ഷന്‍ കണ്ട്രോളര് അച്ഛനോട് പറഞ്ഞത്. ലോഹി സാറിന് ഫോട്ടോകള്‍ അയച്ചുകൊടുത്തു. ആലുവായിലെ വീട്ടില്‍ ഒരുദിവസം വൈകുന്നേരം അച്ഛനൊപ്പം സാറിനെ കാണാന്‍ പോയി. കൂടെ അനിയന് അനുമോഹനുമുണ്ടായിരുന്നു. അഭിനയം ഇഷ്ടമാണ് അഭിനയിക്കാന്‍ താല്പര്യമുണ്ട് എന്നു സൂചിപ്പിച്ചു മടങ്ങി. പിന്നീട് ചെമ്പട്ടിന്റെ ഷൂട്ടിംഗ് മുടങ്ങിയതായും നിവേദ്യം എന്ന സിനിമയുടെ ചര്‍ച്ചകള്‍ നടക്കുന്നതായും അറിഞ്ഞു. അച്ഛന് ലോഹിസാറുമായി ബന്ധപ്പെട്ട് വീണ്ടും ഫോട്ടോകള്‍ അയച്ചുകൊടുത്തു. ഒരു ദിവസം ലോഹിസാറിനെ കാണാന്‍ ചെല്ലാന്‍ അറിയിപ്പുവന്നു. കലാമണ്ഡലത്തിനു സമീപത്തെ ഒരു കോട്ടേജിലാണ് ചെന്നത്. നിവേദ്യം എന്ന സിനിമയായതില്‍ മുണ്ടും കുര്‍ത്തയും ചന്ദനക്കുറിയുമൊക്കെയായി നാടന്‍ വേഷത്തിലാണ് ചെന്നത് എന്നെക്കണ്ട് സാറ് കുറച്ച് നേരം നോക്കിയിരുന്നു. എന്നിട്ട് നന്നായി ചിരിച്ചു. ഞാന്‍ ഭയങ്കര നെര്‍വസ് ആയി. എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ചിരിക്കുന്നതെന്ന് മനസ്സിലായില്ല. കുറച്ചുകഴിഞ്ഞ് നീ കരുതിക്കൂട്ടിത്തന്നെ ഇറങ്ങിയതാ അല്ലേ എന്നു ചോദിച്ചു. അതോടെ ആശ്വാസമായി. അദ്ദേഹം അന്ന് കണ്ണുകള്‍ സാധകം ചെയ്യുന്നത് ശീലിക്കണം എന്നു പറഞ്ഞു. സ്ക്രീന്‍ ടെസ്റ്റ് ഒന്നുമുണ്ടായില്ല. കുറച്ചുഫോട്ടോസും വീഡിയോയും എടുത്തു. വീഡിയോ അപ്പോള്‍ തന്നെ ടിവിയിലിട്ട് കാണിക്കുകയും ചെയ്തു. എന്റെ രൂപത്തിന്റെ ഗുണവും ദോഷവും അദ്ദേഹം പറഞ്ഞുതന്നു. ഒരുപാട്ടുപാടാമോ എന്നായി അടുത്തചോദ്യം. പാട്ടുകാരനായിരുന്നില്ല എങ്കിലും പാടി. പാട്ടു തുടര്‍ന്നപ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു. ഇനി അധികം പാടണ്ട എന്നു പറഞ്ഞു.ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരുദിവസം ഒരു ഫോണ്‍ വന്നു. ലോഹിസാറിനൊപ്പം മൂന്നുനാലുദിവസം താമസിക്കാന്‍ തയ്യാറായി വരണമെന്ന്. ചെന്നപ്പോള്‍ നിവേദ്യത്തിന്റെ കമ്പോസിംഗ് നടക്കുന്നു. അടുത്തുള്ള കലാമണ്ഡലത്തിലെ ഒരു ഗുരുവിന്റെയടുത്ത് പാട്ടുപഠിക്കാന്‍ എന്നെ ചുമതലപ്പെടുത്തി. കണ്ണുകള്‍ സാധകം ചെയ്യുക, പാട്ടുപഠിക്കുക, ലോഹിസാറിന്റെയടുത്ത് സംസാരിച്ചിരിക്കുക, ഒരാഴ്ചയിലേറെ ഇതായിരുന്നു പരിപാടി. ഒരിക്കല്‍പോലും നിവേദ്യത്തെക്കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ സംസാരിച്ചിട്ടില്ല. എന്റെ പാട്ട് കേള്‍ക്കുകയും സ്വരങ്ങള്‍ പാടിപ്പിക്കുകയും തെറ്റുകള്‍ പറഞ്ഞുതരുകയും ചെയ്യുമായിരുന്നു. യഥാര്‍ത്ഥത്തില്‍ എന്റെ ജീവിതത്തിലെ ഗുരുകുല വിദ്യാഭ്യാസമായിരുന്നു അന്ന് അവിടെ നിന്നും പകര്‍ന്നുകിട്ടിയത്.ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ദിവസം ഒരു പത്രത്തില്‍ ലോഹിതദാസിന്റെ ചിത്രത്തില്‍ വിനുമോഹന്‍ നായകന് എന്ന വാര്‍ത്ത വന്നു. അതറിഞ്ഞ ഞാന്‍ അന്നു വൈകുന്നേരം ലോഹിസാറിനോട് ചിത്രത്തില്‍ ഞാന്‍ തന്നെയല്ലേ ഹീറോ എന്ന് ചോദിച്ചു. നായിക വരെ ആയിട്ടുണ്ട്. ഇന്‍ ആകുമ്പോള്‍ പറയാം എന്നായിരുന്നു മറുപടി. നിവേദ്യത്തില്‍ സംഗീതത്തിനു പ്രാധാന്യമുള്ള പാട്ടുകളുണ്ടായതുകൊണ്ടാവാം ലോഹിസാര്‍ പാട്ടുപഠിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നായിരുന്നു ധാരണ. സ്വരങ്ങള്‍ സ്വായത്തമാക്കിയാല്‍ ശബ്ദ ത്തിലെ വ്യതിയാനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നും ഡബ്ബ് ചെയ്യുമ്പോള്‍ അത് ഗുണകരമാണെന്നും ലോഹിസാറാണ് പറഞ്ഞുതന്നത്. നിവേദ്യത്തില്‍ മോഹനകൃഷ്ണന് എന്ന കഥാപാത്രം ആശാരിപ്പണി ചെയ്യുന്നിടത്തുനിന്നാണ് സിനിമ തുടങ്ങുന്നത്. സിനിമയുടെ കഥയല്ല ലോഹിസാര്‍ പറഞ്ഞുതന്നത്. മോഹനകൃഷ്ണന്റെ ജനനം മുതല്‍ അയാള്‍ കടന്നുവന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെ ആശാരിപ്പണി ചെയ്യുന്ന സാഹചര്യം വരെയാണ് സാര്‍ പറഞ്ഞുതന്നത്. മോഹനകൃഷ്ണന്റെ ജീവിതത്തോടുള്ള സമീപനവും അയാളുടെ രീതികളും ഈ കഥപറച്ചിലിനിടയില്‍ തന്നെ മനസ്സില്‍ പതിഞ്ഞിരുന്നു. കഥ പറഞ്ഞ ശേഷം എന്നും നീ മോഹനകൃഷ്ണന്റെ കഥ ഓര്‍ക്കുക, ഒരുമണിക്കൂര്‍ സ്വയം മോഹനകൃഷ്ണനായി സങ്കല്പിക്കുക, ഇതായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരു കലാകാരന് കഥാപാത്രത്തിലേക്ക് ഇഴുകിച്ചേരുന്നതെങ്ങനെയെന്ന് ലളിതമായി അദ്ദേഹം മനസ്സിലാക്കിത്തന്നു. ഞാന്‍ പോലുമറിയാതെ എന്നെ അദ്ദേഹം വാര്‍ത്തെടുക്കുകയായിരുന്നു. മുന്നില്‍ വന്നിട്ടുള്ള കലാകാരന്മാരുടെ കഴിവുകളെ എങ്ങനെ പരിപോഷിപ്പിക്കണമെന്ന് ലോഹിസാറിന് നന്നായി അറിയാമായിരുന്നു.എത്ര തെറ്റ് പറ്റിയാലും ദേഷ്യപ്പെടുന്ന സ്വഭാവം ലോഹിസാറിനില്ലായിരുന്നു. ഒരു ചേട്ടനെപ്പോലെയോ അച്ഛനെപ്പോലെയോ ശാന്തമായി നിന്ന് സമാശ്വസിപ്പിക്കുക അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. നിവേദ്യത്തിന്റെ ആദ്യദിവസം ഇന്നും ഓര്‍മ്മയിലുണ്ട്. ഞാന്‍ ഓട്ടോയില്‍ ഒരു തറവാട്ടിനു മുന്നില്‍ വന്നിറങ്ങുന്നതാണ് സീന്‍. ഭയങ്കര ടെന്‍ഷനായിരുന്നു അന്ന്. എട്ടോ പത്തോ ടേക്ക് ചെയ്തിട്ടും ശരിയാവുന്നില്ല ടെന്‍ഷന്‍ കാരണം അന്ന് ശരിയാവില്ലെന്ന് ഉറപ്പായിരുന്നു. നാളെ ചെയ്താല്‍ പോരേയെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ധൈര്യം വന്നില്ല. ഇത്രയും വലിയ സംവിധായകനുമുന്നില്‍ എമ... ്ങനെ ഷൂട്ടിംഗ് നാളത്തേക്കു മാറ്റുമെന്ന് പറയും എന്ന ചിന്തയായിരുന്നു. അദ്ദേഹത്തില്‍ നിന്ന് വഴക്ക് കേള്‍ക്കും എന്നുറപ്പിച്ച് ഒടുവില്‍ പറഞ്ഞു. അതിനെന്താ നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍ നമുക്ക് പായ്ക്കപ്പ് ചെയ്യാമായിരുന്നല്ലോ എന്ന് പറഞ്ഞ് അദ്ദേഹം ഷൂട്ടിംഗ് പാക്കപ്പ് ചെയ്യുന്നു. ഒരു തുടക്കക്കാരനായ എനിക്ക് ഉണ്ടായ ആശ്വാസവും ആത്മവിശ്വാസവും വലുതായിരുന്നു. പിറ്റേദിവസം മുതല്‍ വളരെ ഭംഗിയായി എനിക്ക് ഷൂട്ടിംഗിനോട് ഇഴുകിചേരാന്‍ കഴിഞ്ഞു.നിവേദ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട സീന്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ലോഹിസാര്‍ തന്ന നിര്‍ദ്ദേശം നീ ഇന്ന് സെറ്റില്ആരോടും അധികം മിണ്ടണ്ട. പോയി വണ്ടിയില്‍ ഇരുന്നാല്‍ മതി എന്നായിരുന്നു. തങ്ങളെ വളഞ്ഞിരിക്കുന്ന ജനക്കൂട്ടത്തില്‍ നിന്നും കൂടെയുള്ള പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ വെട്ടുകത്തിയുമായി നില്ക്കുന്ന മോഹനകൃഷ്ണനെയായിരുന്നു അവതരിപ്പിക്കേണ്ടിയിരുന്നത്. ആ സീന്‍ മനസിലാലോചിച്ചുകൊണ്ട് വണ്ടിയില്‍ ഇരുന്നാല്‍ മാത്രമേ ആ രംഗം അതേപടി ഉള്‍ക്കൊള്ളാനാവൂ എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. സീന്‍ എടുക്കുന്നതിന് തൊട്ടുമുമ്പ് ലോഹിസാര്‍ ഒരു ഏരിയ കാണിച്ചുതന്നു. ഈ ഏരിയക്കുള്ളില്‍ വരുന്ന ഫ്രെയിമില്‍ എന്തുഭാവവും നിനക്കു ചെയ്യാമെന്നു പറഞ്ഞു. ആ സീനില്‍ അഭിനയിച്ചവരെല്ലാം വളരെ വൈകാരികമായാണ് ആ രംഗം പൂര്‍ത്തിയാക്കിയത്.ഒരു തുടക്കക്കാരനെന്ന നിലയില്‍ ലോഹിസാര്‍ പറഞ്ഞ ഉപദേശം ഇന്നും ഓര്‍ക്കാറുണ്ട്. സിനിമയെന്നു പറഞ്ഞാല്‍ ഭാരം കൂടിയ ഒരു വലിയ ഗേറ്റാണ്. അത് തുറന്നു കയറാന്‍ വളരെ പാടാണ്. അകത്തുകയറിയാല്‍ സുഖമായി മുന്നോട്ടുപോകാനാവും. ഒരു കലാകാരന് സമൂഹത്തിന്റെ മനസ്സിനെ കീഴടക്കുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹം സൂചിപ്പിച്ചത്. നിവേദ്യത്തിനുശേഷവും എനിക്കു ലഭിച്ച സിനിമകളില്‍ വിഷമം പിടിച്ച സീനുകള്‍ അഭിനയിക്കേണ്ടിവരുമ്പോള്‍ ഞാന്‍ ലോഹിസാറിനെ വിളിക്കുമായിരുന്നു. ഏതു പാതിരാത്രിയിലും അദ്ദേഹം ഫോണെടുക്കും. മാനസികമായി ആ കഥാപാത്രത്തെ എങ്ങനെ ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞുതന്നിരുന്നു. ഒരു അഭിനേതാവ് ഒരു കഥാപാത്രത്തെ ഉള്ക്കൊള്ളേണ്ടതെങ്ങനെയെന്നു എന്നെ പഠിപ്പിച്ചത് ലോഹിസാറാണ്. അതുകൊണ്ടുതന്നെ എന്റെ ഗുരു അദ്ദേഹം തന്നെയാണ്.ലോഹിസാര്‍ മരിക്കുന്നതിനു മുമ്പുള്ള വിഷുദിനത്തില്‍ ആദ്യമായി എനിക്ക് കൈനീട്ടം ലഭിക്കുന്നത് അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്നാണ്. അന്നു ലഭിച്ച 1001 രൂപ ഇന്നും ഞാന്‍ നിധിപോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഞാന്‍ ആദ്യമായി അഭിനയിച്ച കോലക്കുഴല്‍... എന്ന ഗാനം അദ്ദേഹത്തിന്റേതായിരുന്നു. അദ്ദേഹം അവസാനം രചിച്ച രാക്കുയില്‍ കൂട്ടുകാരി... എന്ന വരികള്‍ക്കൊത്ത് എനിക്ക് പാടി അഭിനയിക്കാനായതും നിമിത്തമാണെന്നും കരുതുന്നു. ഇന്നും അദ്ദേഹം മരിച്ചുവെന്ന് വിശ്വസിക്കാനാവുന്നില്ല. ലോഹിസാറുമായി ബന്ധമുള്ള എല്ലാവര്ക്കും ഈയനുഭവം തന്നെയാകും. ജീവിതത്തില്‍ വഴികാട്ടിയായിരുന്ന അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ കൊതിക്കുന്ന നിമിഷങ്ങളുണ്ട്. ഇന്നും ലോഹിസാറിന്റെ നമ്പര്‍ എന്റെ മൊബെയിലിലുണ്ട്. ചില അവസ രങ്ങളില്‍ ഞാനറിയാതെ ആ നമ്പരില്‍ വിരല്‍ ഞെക്കും പക്ഷെ.....
Friday, June 25, 2010
തീവില.... ഇന്ധനവില കുത്തനെ കൂട്ടി.
തീവില.... ഇന്ധനവില കുത്തനെ കൂട്ടി.
ന്യൂദല്‍ഹി: കടുത്ത ജനദ്രോഹ നടപടിയുമായി യുപിഎ സര്‍ക്കാര്‍ വീണ്ടും. ഇന്ധനവില കുത്തനെ കൂട്ടി. പെട്രോള്‍ ലിറ്ററിന്് 3.50 രൂപയും ഡീസലിന് രണ്ട് രൂപയും പാചകവാതക സിലിണ്ടറിന് 35 രൂപയുമാണ് ഒറ്റയടിക്ക് കൂട്ടിയിരിക്കുന്നത്. മണ്ണെണ്ണ ലിറ്ററിന് മൂന്ന് രൂപയും കൂടും. വിലവര്‍ധന ഇന്നലെ അര്‍ധരാത്രി നിലവില്‍വന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളയാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് ഇരുട്ടടിയായി വില വര്‍ധിപ്പിക്കാനുള്ള തീരുമാനവും വന്നത്. ഇന്ധനവില കുത്തനെ കൂട്ടിയ ജനദ്രോഹ നടപടിക്കെതിരെ രാജവ്യാപകമായി കടുത്ത പ്രതിഷേധമുയരുകയാണ്. അവശ്യസാധനങ്ങളുടെ വിലവര്‍ധന കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന നടപടിയാണിതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. പുതുക്കിയ വില അനുസരിച്ച് കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 53.54 രൂപയും ഡീസലിന് 40.25 രൂപയുമായിരിക്കും. നികുതികളുടെയും വ്യത്യസ്ത നിരക്കുകളുടെയും അടിസ്ഥാനത്തില്‍ മറ്റു ജില്ലകളില്‍ വിലയില്‍ നേരിയ വ്യത്യാസമുണ്ടാകും.ആഗോള വിപണിയില്‍ എണ്ണവിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഇന്ത്യയില്‍ പെട്രോളിയം കമ്പനികള്‍ക്ക് ഇന്ധനവില നിര്‍ണയിക്കാനുള്ള അധികാരമാണ് കൈവന്നിരിക്കുന്നത്. ഇതുവരെ സര്‍ക്കാരാണ് ഇന്ധനവില നിയന്ത്രിച്ചിരുന്നത്. വിപണി നിരക്കുകള്‍ക്കനുസൃതമായി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കൊണ്ടുവരികയെന്നത് ഏറെക്കാലമായി ചര്‍ച്ച ചെയ്തിരുന്ന കാര്യമാണെന്ന് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിനുശേഷം പെട്രോളിയം വകുപ്പ് സെക്രട്ടറി എസ്. സുന്ദരേശന് വാര്‍ത്താലേഖകരെ അറിയിച്ചു. പെട്രോളിയം മന്ത്രി മുരളി ദേവ്റയും ഒപ്പമുണ്ടായിരുന്നു.വില നിയന്ത്രണ ദൗത്യം സര്‍ക്കാര്‍ ഉപേക്ഷിച്ചതോടെ ആഗോള വിപണിയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് രണ്ടാഴ്ചയിലൊരിക്കല്‍ പെട്രോളിയം കമ്പനികള്‍ ഇന്ധനവില പുതുക്കി നിശ്ചയിക്കും. അതായത്, രണ്ടാഴ്ച കൂടുമ്പോള്‍ ഇന്ധനവിലയും കൂടിക്കൊണ്ടിരിക്കുമെന്നര്ത്ഥം. പെട്രോളിന്റെ വില നിയന്ത്രണമാണ് ഇപ്പോള്‍ എടുത്തുകളഞ്ഞിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ ഡീസലിന്റെ വില നിയന്ത്രണവും നീക്കും.പാചകവാതക സിലിണ്ടറിന് 35 രൂപ കൂട്ടിയിട്ടും സര്‍ക്കാര്‍ കനത്ത സബ്സിഡി തുടരുകയാണെന്ന് സുന്ദരേശന് അവകാശപ്പെട്ടു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണം എടുത്തുകളയാനുള്ള കിരിത് പരീഖ് കമ്മറ്റിയുടെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായി അംഗീകരിക്കുകയായിരുന്നു. പെട്രോളിയം മന്ത്രി മുരളി ദേവ്റയുടെ കടുത്ത സമ്മര്‍ദ്ദവും ഇക്കാര്യത്തില്‍ ഉണ്ടായിരുന്നു. ഇന്ധനവില ഉടന്‍ കൂട്ടിയില്ലെങ്കില്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ കടുത്ത പ്രതിസന്ധിയിലകപ്പെടുമെന്ന് ദേവ്റ ആവര്‍ത്തിച്ച് അവകാശപ്പെട്ടുകൊம്ടിരുന്നു. വില നിയന്ത്രണം എടുത്തുകളയുന്നതിനായി അദ്ദേഹം പലതവണ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ സന്ദര്‍ശിച്ച് കൂടിയാലോചനകള്‍ നടത്തുകയും ചെയ്തു.വിലനിയന്ത്രണം എടുത്തുകളഞ്ഞതോടെ എണ്ണക്കമ്പനികള്‍ കൊള്ള ലാഭത്തിലേക്ക് കുതിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇന്ധനം വില്ക്കുന്നതുമൂലം കനത്ത നഷ്ടത്തിലാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു. ഇറക്കുമതി ചെലവിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇന്ധനം വില്ക്കുന്നതുവഴി പ്രതിദിനം 215 കോടി രൂപയുടെ നഷ്ടമാണ് നേരിടുന്നതെന്ന് അവര്‍ അവകാശപ്പെടുന്നു. പെട്രോള്‍ ലിറ്റിന് 3.73 രൂപയും ഡീസല്‍ 3.80 രൂപയും മണ്ണെണ്ണ 18.82 രൂപയും നഷ്ടത്തിലാണ് ഇപ്പോള്‍ വില്‍ക്കുന്നതത്രെ. 14.2 കിലോഗ്രാം വരുന്ന എല്‍പിജി സിലിണ്ടര്‍ 261.90 രൂപയുടെ ഡിസ്കൗണ്ടിലാണ് വില്‍ക്കുന്നതെന്നും പറയപ്പെടുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ കേന്ദ്ര റെയില്‍വെമന്ത്രി മമതാ ബാനര്‍ജി പങ്കെടുത്തില്ല.ഇന്ധനവിലവര്‍ധന സാധാരണ ജനങ്ങളെ തീരാദുരിതത്തിലേക്ക് തള്ളിവിടും. പൊതുവെയുള്ള വിലക്കയറ്റംമൂലം കഷ്ടത്തിലായ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം കൂനിന്മേല് കുരു പോലെയാകും ഈ നടപടി. അവശ്യസാധനങ്ങളുടെ വില ഇനിയും ഉയരുന്നതോടെ സാധാരണ ജനത്തിന്റെ കുടുംബബജറ്റ് തകിടംമറിയും. യാത്രാനിരക്ക് കൂട്ടണമെന്ന് ബസ്സുടമകളും ആവശ്യപ്പെട്ടിട്ടുണ്ട്.വന്‍കിട സ്വകാര്യ കമ്പനികളുടെ സമ്മര്‍ദ്ദത്തിനും സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കും വഴങ്ങി ഇന്ധനവില കൂട്ടിയ നടപടി ജനവിരുദ്ധമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ഇന്ധനികുതി ഏറ്റവും കൂടുതല്‍ ഈടാക്കുന്ന ഇന്ത്യയില്‍ വില കുത്തനെ കൂട്ടിയതിനെതിരെ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. കടപ്പാട് ജന്മഭുമി

Monday, June 21, 2010
അനുഭവങ്ങളുടെ അടിയന്തിരാവസ്ഥ
അനുഭവങ്ങളുടെ അടിയന്തിരാവസ്ഥ (ജന്മഭുമി ഡൈലി സണ്‍ഡേ സപ്പ്ലിമെന്റിനോട് കടപ്പാട് )
മതി, ഇനി ഈ രാജവാഴ്ച ഞങ്ങള്‍ക്കുവേണ്ട." മോത്തിലാല്‍ നെഹ്റു, ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി-ഇന്നിപ്പോള്‍ സഞ്ജയ് ഗാന്ധി, വര്‍ത്തമാന ഭാരതത്തിന്റെ മേല്‍ വംശപാരമ്പര്യത്തിന്റെ നിഴല്‍ നീളുകയാണ്!.......... ഇന്ദിരാഗാന്ധി അനന്തരാവകാശിയാകണമെന്ന് അഭിലഷിക്കാന്‍ നെഹ്റുവിന് സോഷ്യലിസ്റ്റ് ചിന്താഗതി തടസമായിരുന്നില്ല. നെഹ്റുവിനുശേഷം ആര്? എന്ന ചോദ്യചിഹ്നം ഉയര്‍ന്നുവന്നപ്പോള്‍ ഹിന്ദുസ്ഥാന്‍ ടൈംസ് എഴുതി: നെഹ്റു ബോധപൂര്‍വം ആ സ്ഥാനത്തേക്ക് ആരെയെങ്കിലും ഒരുക്കിക്കൊണ്ടുവരുന്നുവെങ്കില്‍ അത് സ്വന്തം മകളെയാണ്. (1957 ജൂണ്‍ 18) മഹത്വാകാംക്ഷയുടെ വിത്ത് സഞ്ജയ്ഗാന്ധിയില്‍ വിതയ്ക്കപ്പെട്ടു കഴിഞ്ഞു. ആരായാലും ഒന്നുനാം ഉറപ്പിക്കണം. ഒരു സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്കാണ് ഭാരതമെന്ന് നാം പറയുന്നത് പൊളിയല്ലെങ്കില്‍ ഈ വംശപാരമ്പര്യം തുടര്‍ന്നുപോകാന്‍ അനുവദിക്കരുത്. അണിയറയില്‍ അണിഞ്ഞൊരുങ്ങുന്ന രാജകുമാരനോട് പറയുക. മതി-ഇനി ഈ രാജവാഴ്ച ഞങ്ങള്‍ക്കുവേണ്ട!1975 ജൂണ്‍ 25 ന് അര്‍ദ്ധരാത്രിയില്‍ ഇന്ത്യന്‍ ജനതയ്ക്കുമേല്‍ ഇന്ദിരാഗാന്ധി അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥയ്ക്കെതിരെ ഉയര്‍ന്ന ധീരമായ സ്വരമായിരുന്നു ഇത്. കുടുംബവാഴ്ചയെ മുഖമടച്ച് പ്രഹരിക്കുന്ന ഈ വരികള്‍ കുറിച്ചത് ഒരു 'മിസ' തടവുകാരനായിരുന്നുവെന്ന് തടവറയ്ക്കുപുറത്തെത്തിച്ച അത് വായിച്ച് ഞെട്ടിയ സര്‍ക്കാരിന്റെ രഹസ്യാന്വേഷണ സംവിധാനങ്ങള്‍ക്ക് കണ്ടെത്താനായില്ല. സ്വാതന്ത്ര്യദാഹികളായ സാധാരണക്കാര്‍ മുതല്‍ സമ്പൂര്‍ണമായും ഒരു മര്ദ്ദനോപകരണമായിമാറിക്കഴിഞ്ഞ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്വരെയുള്ളവര്ക്ക് വളരെക്കാലം അതൊരു രഹസ്യമായിരുന്നു. ഈ വരികള്‍ എഴുതിയത് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരനും അതിന് മൂകസാക്ഷിയായത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവറയുമായിരുന്നു.അന്ന് ഭാരതീയ ജനസംഘത്തിന്റെ ദേശീയ ഉപാദ്ധ്യക്ഷനായിരുന്നു പി.പരമേശ്വരന്. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇടത്തോട്ടും വലത്തോട്ടുമല്ലാതെ ദേശീയതയുടെ വഴിത്താരയില്‍ നയിക്കാന്‍ നിയോഗിക്കപ്പെട്ട ആര്‍എസ്എസ് പ്രചാരകന്മാരില് ഒരാള്‍. വിവേകാനന്ദ സാഹിത്യസര്‍വസ്വത്തിലും ഗുരുജി ഗോള്‍വല്‍ക്കറുടെ വ്യക്തിത്വത്തിലും ആകൃഷ്ടനായി പഠനകാലത്തുതന്നെ ഹിന്ദുത്വത്തിന്റെ പാത തെരഞ്ഞെടുത്ത പ്രതിഭാശാലി. സമഗ്രാധിപത്യം അടിച്ചേല്‍പ്പിച്ച് ജനങ്ങളുടെ മൗലികാവകാശങ്ങള്‍ കവര്‍ന്നെടുത്ത ഇന്ദിരാഗാന്ധി പ്രതികാരത്തിന്റെ കുന്തമുന തിരിച്ചുപിടിച്ചത് ആര്‍എസ്എസിനുനേര്‍ക്കായിരുന്നു. സ്വാതന്ത്ര്യത്തിന്റെ സമരകവചമാകാന്‍ ആര്‍എസ്എസ് വിധിക്കപ്പെട്ടതിനാലാവാം, അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിന് കേരളത്തില്‍ ആര്‍എസ്എസ് തുടക്കം കുറിച്ചത് എറണാകുളം എളമക്കരയിലെ ആസ്ഥാനമന്ദിരത്തിന്റെ ഗൃഹപ്രവേശന ദിവസമായിരുന്നു. അടിയന്തരാവസ്ഥാ പ്രഖ്യാപനമുണ്ടായ ദിവസമായിരുന്നു അത്. ആര്‍എസ്എസ് നേതാക്കളായ യാദവ റാവു ജോഷി, കെ.ഭാസ്കര്‍ റാവു, ജനസംഘം നേതാക്കളായ ഒ.രാജഗോപാല്‍, കെ.ജി.മാരാര്‍, കെ.രാമന്‍പിള്ള, പി.നാരായണന് തുടങ്ങിയവര്‍ക്കൊപ്പം പി.പരമേശ്വരനും ചടങ്മ... ിനെത്തിയിരുന്നു. ആര്‍എസ്എസിന്റെയും ജനസംഘത്തിന്റേയും ആരൊക്കെ എന്തൊക്കെ ചെയ്യണമെന്ന് അന്നുരാത്രിതന്നെ തീരുമാനമുണ്ടായി. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് അഡ്വ.ടി.വി.അനന്തനും ഒ.രാജഗോപാലും കെ.ജി.മാരാരും മറ്റും അറസ്റ്റ് വരിക്കാനും ആര്.ഹരി, പി.പരമേശ്വരന്, രാമന്‍പിള്ള തുടങ്ങിയവര്‍ ഒളിവില്‍ പ്രവര്‍ത്തിക്കാനുമായിരുന്നു തീരുമാനം.അടിയന്തരാവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോള്‍ മനസ്സില്‍ ആഴത്തില്‍പ്പതിഞ്ഞ അനുഭവങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു പി.പരമേശ്വരന്റെ വാക്കുകളില്‍. "കുറെക്കാലം കോഴിക്കോടും പിന്നീട് തമിഴ്നാട്ടിലുമാണ് ഞാന്‍ ഒളിവില്‍ കഴിഞ്ഞത്. കോഴിക്കോടായിരുന്നപ്പോള്‍ കടുത്ത വയറുവേദനയ്ക്ക് ഡോ.സി.കെ.രാമചന്ദ്രന്റെ ചികിത്സയിലായിരുന്നു. പോലീസ് അലറിപ്പാഞ്ഞു നടക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും അറസ്റ്റിലാവാം. സംഘടനാ നിര്‍ദ്ദേശപ്രകാരം തമിഴ്നാട്ടിലേക്ക് മാറാന്‍ തീരുമാനിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് വണ്ടികയറിയാല്‍ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ട് തിരൂര്‍ സ്റ്റേഷനില്‍ ചെന്നാണ് മദ്രാസിലേക്ക് യാത്ര തിരിച്ചത്. മദ്രാസില്‍ മലയാളിയായ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടിലാണ് ആദ്യം താമസിച്ചത്. പിന്നീട്, പില്ക്കാലത്ത് ബിജെപി പ്രസിഡന്റും കേന്ദ്രമന്ത്രിയുമൊക്കെയായ ജനകൃഷ്ണമൂര്‍ത്തിയുടെ വസതിയിലേക്ക് മാറി. അവിടെ താമസിച്ച് ചികിത്സ തുടര്‍ന്നു."രണ്ടുമാസക്കാലമാണ് ചെന്നൈയില്‍ കഴിഞ്ഞത്. എം.കരുണാനിധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷസര്‍ക്കാരായിരുന്നു അധികാരത്തില്‍. കെ.കരുണാകരന് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്ന കേരളത്തെ അപേക്ഷിച്ച് തമിഴ്നാട്ടിലെ അന്തരീക്ഷം അയവുള്ളതായിരുന്നു. സ്വാതന്ത്ര്യത്തോടെ എവിടെയും യാത്ര ചെയ്യാം. ഒരു ദിവസം മറൈന്‍ ഡ്രൈവില്‍ ചെല്ലുമ്പോള്‍ മുഖ്യമന്ത്രി കരുണാനിധി അടിയന്തരാവസ്ഥയെ വിമര്‍ശിച്ച് പ്രസംഗിക്കുന്നു."അസുഖം ഏറെക്കുറെ ഭേദമായി. പി.പരമേശ്വരന് അറസ്റ്റ് വരിക്കണം എന്ന് സംഘടനാനിര്‍ദ്ദേശമുണ്ടായി. "എനിക്ക് എത്തിച്ചേരേണ്ടത് പാലക്കാട്ടേക്കാണ്. അതിര്‍ത്തിയിലെ ചെക്ക്പോസ്റ്റുകളില്‍ പോലീസിന്റെ കനത്ത കാവല്‍. കോയമ്പത്തൂര്‍വഴിയുള്ള എന്റെ വരവും പ്രതീക്ഷിച്ചാണ് അവരുടെ നില്‍പ്പ്. എന്നാല്‍ ഞാന്‍ കൊഴിഞ്ഞാമ്പാറ വഴിയാണ് തെരഞ്ഞെടുത്തത്. പിടിക്കപ്പെടാതെ പാലക്കാട്ടെത്തി ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ രാത്രി തങ്ങി. പിറ്റേന്നാണ് അറസ്റ്റ് വരിക്കേണ്ടത്. നഗരത്തിലെത്തി പ്രകടനം നയിച്ച് അറസ്റ്റ് വരിക്കാനാണ് തീരുമാനം. രാവിലെ പത്തുമണിയോടെ ഒരു ഓട്ടോറിക്ഷയില്‍ ആളെ തിരിച്ചറിയാതെ നഗരത്തിലെത്തി. 'ഭാരത് മാതാ കി ജയ്' എന്ന് മുദ്രാവാക്യം വിളിച്ചതും അവിടെ പലയിടങ്ങളിലായി നിന്നിരുന്ന നൂറോളം പേര് ഒത്തുചേര്‍ന്ന് മെയിന്‍ റോഡിലൂടെ പ്രകടനമായി നീങ്ങി. പോലീസ് വാഹനങ്ങള്‍ ഇരമ്പിയെത്തി. പ്രകടനം അനുവദിക്കില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. എന്നെ അറസ്റ്റ് ചെയ്ത് ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചെന്നപാടെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. ജനസംഘ....ത്തിന്റേയും ആര്‍എസ്എസിന്റെയും നേതാക്കള്‍ ആരൊക്കെ എവിടെയൊക്കെ എന്നാണ് പ്രധാനമായും ചോദിച്ചത്. അറിയില്ല എന്ന മറുപടി ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ജനസംഘത്തിന്റെ ദേശീയ നേതാവില്‍നിന്ന് പ്രതീക്ഷിച്ചതൊന്നും ലഭിക്കില്ലെന്നുവന്നതോടെ രാത്രി ചോദ്യം ചെയ്യല്‍ അവസാനിച്ചു. "വിയ്യൂര്‍ ജയിലില്‍ തടവുകാരനായെത്തുമ്പോള്‍ അവിടെ നൂറുകണക്കിനാളുകളുണ്ട്. സഹപ്രവര്‍ത്തകരായ ഒ.രാജഗോപാല്‍, അഡ്വ.ടി.വി.അനന്തന്, പി.പി.മുകുന്ദന്, രാഷ്ട്രീയ നേതാക്കളായ കെ.എം.ജോര്‍ജ്, അരങ്ങില്‍ ശ്രീധരന്, തമ്പാന് തോമസ്, ആര്.ബാലകൃഷ്ണപിളള, കെ.ശങ്കരനാരായണന്, എം.എം.ലോറന്‍സ്, കെ.എന്‍. രവീന്ദ്രനാഥ് എന്നിങ്ങനെ നേതാക്കളുടെ നിര നീണ്ടു."പൊതുശത്രുവിനെതിരെ ഒന്നിക്കുകയെന്ന രാഷ്ട്രീയ സാഹചര്യത്തിനപ്പുറം സൗഹൃദത്തിന്റെ വിശാലമായ അന്തരീക്ഷമായിരുന്നു ജയിലിനുള്ളില്‍. വായനയ്ക്കും പഠനത്തിനും ആശയപരമായ സംവാദങ്ങള്‍ക്കും അത് വഴിതുറന്നു. അരങ്ങില്‍ ശ്രീധരന് സോഷ്യലിസത്തെക്കുറിച്ച് ക്ലാസെടുക്കുമ്പോള്‍ ഞാന്‍ ഏകാത്മമാനവവാദത്തിന്റെ പ്രസക്തി ചര്‍ച്ചാ വിഷയമാക്കി. മഹര്‍ഷി അരവിന്ദന്റെ കൃതികളുമായി നേരത്തെ പരിചയപ്പെട്ടിരുന്നെങ്കിലും ആഴത്തിലുള്ള വായനയും പഠനവും നടന്നത് ജയിലില്‍ വെച്ചാണ്. "മഹര്‍ഷി അരവിന്ദന്, ഭാവിയുടെ ദാര്ശനികന്" എന്ന പുസ്തക രചന പൂര്‍ത്തിയാക്കിയത് ജയില്‍വാസ കാലത്താണ്. ബുധനാഴ്ചതോറും പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തില്‍നിന്നും വന്നിരുന്ന മൃഡാനന്ദ സ്വാമി ഗീതാക്ലാസ് എടുത്തു. ഭഗവദ്ഗീതയുടെ പതിനെട്ട് അദ്ധ്യായം പൂര്‍ത്തിയാക്കി ഉപനിഷത്തിലേക്ക് കടന്നപ്പോഴേക്കും ജയില്‍ മോചിതനായി." ജനസംഘത്തില്‍ സഹപ്രവര്‍ത്തകനായിരുന്ന ഒ.രാജഗോപാല്‍ ജയിലിലും പി.പരമേശ്വരനൊപ്പമുണ്ടായിരുന്നു, ഒരേ മുറിയില്‍. 1977 ജനുവരി 19 ന് ഇന്ദിരാന്ധി അടിയന്തരാവസ്ഥ പിന്‍വലിച്ചു. 20 ന് പി.പരമേശ്വരന് മോചിതനായി. "കൃത്യം ഒരുവര്‍ഷം പൂര്‍ത്തിയായ ദിവസം എന്റെ തടവു ജീവിതം അവസാനിച്ചു. അപ്പോഴാണ് ജയില്‍ മോചിതരായ പലര്‍ക്കും ഇല്ലാത്ത ഒരു പ്രശ്നം അഭിമുഖീകരിക്കേണ്ടി വന്നത്. ഇനി എവിടേക്ക് പോകും? സഹതടവുകാരില്‍ ഏറെപ്പേരും സ്വന്തംവീടുകളിലേക്ക് യാത്രയായി. ആരും കാത്തിരിക്കാനില്ലാത്ത എനിക്ക് പ്രത്യേകിച്ചൊരിടത്തേക്കും പോകാനില്ല. എന്റെ അവസ്ഥ മനസ്സിലാക്കി രാജേട്ടന് പാലക്കാട്ടെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു."തുടക്കത്തില്‍ വല്ലാത്ത കര്‍ക്കശസ്വഭാവത്തോടെയാണ് പോലീസുകാര്‍ പെരുമാറിയിരുന്നതെങ്കിലും ദിവസങ്ങള്‍ പിന്നിടുന്തോറും അവരുടെ മനോഭാവത്തില്‍ മാറ്റം വന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒഴികെ മറ്റുള്ളവര്‍ പലരും ഓരോരോ കാരണങ്ങള്‍ പറഞ്ഞ് പരോളില്‍ ഇറങ്ങുക പതിവാക്കിയിരുന്നു. എം.എം.ലോറന്‍സിന്റെ അനുജനായിരുന്നു ഇക്കാര്യത്തില്‍ സമര്ത്ഥന്. ഒരിക്കല്‍ പരോള്‍ കഴിഞ്ഞ് അദ്ദേഹം തിരിച്ചുവന്നത് വീട്ടിലുണ്ടാക്കിയ പാല്‍പ്പായസവും കൊണ്ടാണ്. ഇടയ്ക്ക് തിരുവനന്തപുരത്തുനിന്ന് പ്രൊഫ.എം.പി.മന്മദനെ വിയ്യൂരിലേക്ക് കൊണ്ടുവന്നു. തുടര്‍ച്ചയായി വെറ്റിലമുറുക്കുന്ന ശീലമുള്ളയാള്‍. അദ്ദേഹം അദ്ധ്യാപம.. ??നായിരിക്കെ ശിഷ്യരായിരുന്ന ജയില്‍ ഉദ്യോഗസ്ഥര്‍ അതിനുവേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു. "മറ്റ് രാഷ്ട്രീയത്തടവുകാരില്‍നിന്ന് വ്യത്യസ്തമായിരുന്നു ആര്‍എസ്എസിന്റേയും ജനസംഘത്തിന്റേയും നേതാക്കള്‍ക്ക് അടിയന്തരാവസ്ഥയോടുള്ള സമീപനം. അവരിലേറെയും പോലീസിന്റെ പിടിയിലകപ്പെട്ടവരായിരുന്നില്ല. സ്വേച്ഛാധിപത്യത്തിനെതിരെ പ്രക്ഷോഭം നയിച്ച് അറസ്റ്റ് വരിച്ചവരായിരുന്നു. ഒളിവില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചവരെയൊന്നും പിടികൂടാന്‍ പോലീസിനു കഴിഞ്ഞതുമില്ല. ലോകസംഘര്‍ഷസമിതിയുടെ നേതാവായിരുന്ന ദത്തോപാന്ത് ഠേംഗഡി കേരളത്തിലെത്തി പി.ഗോവിന്ദപിള്ളയെ സന്ദര്‍ശിച്ച് രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. "എന്തൊക്കെ പീഡനങ്ങള്‍ സഹിക്കേണ്ടിവന്നാലും അടിയന്തരാവസ്ഥ പോയേതീരു എന്ന മനോഭാവമാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ നയിച്ചത്. ജയിലിനകത്തും പുറത്തും ഈ ലക്ഷ്യമാണ് ഉണ്ടായിരുന്നത്. അടിയന്തരാവസ്ഥ നീക്കിയില്ലെങ്കില്‍ എന്തുചെയ്യുമായിരുന്നു എന്ന ചോദ്യത്തിന് 'എന്റെകയ്യില്‍ ലൈസന്‍സുള്ള തോക്കുണ്ട്' എന്ന് ബാംഗ്ലൂര്‍ ജയിലില്‍ തടവനുഭവിച്ചിരുന്ന എല്‍.കെ.അദ്വാനിയുടെ പില്ക്കാലത്തെ പ്രതികരണം നീക്കുപോക്കില്ലാത്ത ഈ മനോഭാവത്തിന്റെ പ്രതിഫലനമായിരുന്നു. ജയിലിനകത്തുള്ളവരെക്കാള്‍ വെല്ലുവിളി നേരിട്ടത് പുറത്തുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു. തടവില്‍ക്കഴിഞ്ഞ ചിലര്‍ക്കാകട്ടെ കൊടിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടിയും വന്നു. അന്നത്തെ കിരാതമായ മര്‍ദ്ദനത്തിന്റെ വടുക്കള്‍ പേറുന്ന ശരീരവും മനസുമായി കഴിയുന്നവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. ഇന്ന് നാം ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തിന് ഇവരനുഭവിച്ച ത്യാഗത്തോട് കടപ്പാടുണ്ട്. "ജയിലിനകത്തും സംഘടനാ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഞങ്ങള്‍ മുതിര്‍ന്നു. വിയ്യൂര്‍ ജയിലില്‍ ഗുരുപൂജ ഉത്സവം തന്നെ നടത്തി. അതില്‍ ആലപിക്കാന്‍ ഞാനെഴുതിയതാണ് "പൂജനീയ ഗുരോ മഹാത്മന് സ്വീകരിക്കുക പ്രാണപൂജ" എന്ന് തുടങ്ങുന്ന ഗാനം. ഇത് പിന്നീട് ആര്‍എസ്എസ് ശാഖകളില്‍ ഗണഗീതമായി അംഗീകരിക്കപ്പെട്ടു." അടിയന്തരാവസ്ഥക്കെതിരെ ഇന്ത്യയ്ക്കകത്തും പുറത്തും ശക്തമായ ജനവികാരമുണര്‍ത്തി ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിന് രാഷ്ട്രത്തെ സജ്ജമാക്കിയതിന്റെ മുഴുവന്‍ ബഹുമതിയും ആര്‍എസ്എസിന് അവകാശപ്പെട്ടതാണ്. പ്രത്യക്ഷത്തില്‍ ആര്‍എസ്എസുമായി ബന്ധമില്ലാതിരുന്ന രാംജെത് മലാനി, ഡോ.സുബ്രഹ്മണ്യംസ്വാമി എന്നിവരെ പ്രക്ഷോഭത്തിലണിനിരത്തിയത് ആര്‍എസ്എസ് ആയിരുന്നു. തന്റെ ചെറുത്തുനില്‍പ്പിന് പിന്നിലെ ശക്തിസ്രോതസ് ആര്‍എസ്എസാണെന്ന് ജയപ്രകാശ് നാരായണനും തിരിച്ചറിഞ്ഞു. "സമ്പൂര്‍ണ വിപ്ലവത്തെക്കുറിച്ച് വിശദീകരിക്കാന്‍ കോഴിക്കോട്ടെത്തിയ ജെപിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ഇഎംഎസ് നമ്പൂതിരിപ്പാടിനൊപ്പം പി.പരമേശ്വരനുമുണ്ടായിരുന്നു. കോഴിക്കോട് നടന്നിരുന്ന ആര്‍എസ്എസ് ശിബിരത്തില്‍ ജെ.പി പ്രസംഗിക്കുകയും ചെയ്തു."ആര്‍എസ്എസിന്റെ സംഘടനാശേഷിയും നേതൃപാടവവും സഹനശക്തിയും സ്വാതന്ത്ര്യവാഞ്ചയും സര്‍ക്കാരിനേയും ഇന്ദിരാഗാന്ധിയേയും ഞെട.... ്ടിപ്പിക്കുക തന്നെ ചെയ്തു. ചൈനീസ് ആക്രമണത്തെത്തുടര്‍ന്ന് ആര്‍എസ്എസിനോടുള്ള ജവഹര്‍ലാല്‍നെഹ്റുവിന്റെ സമീപനത്തില്‍ വന്ന മാറ്റത്തിന് സമാനമായ മനോഭാവം അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള കാലയളവില്‍ ഇന്ദിരഗാന്ധിയിലും സംഭവിച്ചിരിക്കണം. 'പെരിനിയല്‍ ഇന്ത്യ' എന്ന അവരുടെ പുസ്തകത്തിലെ വികാരവിചാരങ്ങള്‍ ഇതിന് തെളിവായെടുക്കാം. "ഇടതുപക്ഷത്തെ ഇന്ദിരാഗാന്ധി ഭയപ്പെട്ടിരുന്നില്ല. ഇടതുപക്ഷത്തുള്ള സിപിഐ ഇന്ദിരാഗാന്ധിക്കൊപ്പമായിരുന്നല്ലൊ. അറസ്റ്റ് ചെയ്തെങ്കിലും ഇഎംഎസിനെപ്പോലെ ചിലരെ വിട്ടയച്ചത് ഇതുകൊണ്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരായ സിപിഎമ്മിന്റെപ്രക്ഷോഭത്തിന് ആത്മാര്‍ത്ഥതയില്ലായിരുന്നു. യോജിച്ച പ്രക്ഷോഭത്തിന് സഹായം തേടി ലോകസംഘര്‍ഷസമിതിയുടെ നേതാക്കള്‍ ഇഎംഎസിനെ ചെന്നു കണ്ടെങ്കിലും അദ്ദേഹം വിമുഖത പ്രകടിപ്പിക്കുകയാണുണ്ടായത്. എന്നാല്‍ പാര്‍ട്ടിയുടെ ഈ നിലപാടില്‍ എകെജി നിരാശനായിരുന്നു.ആശുപത്രിയില്‍ തന്നെ സന്ദര്‍ശിച്ച ആര്‍എസ്എസ് നേതാക്കളോട് അദ്ദേഹം ഇത് തുറന്ന് പറയുകയും ചെയ്തു. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മാത്രം കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേറാന്‍ സഹായകമായത് സിപിഎമ്മിന്റെ ഇരട്ടത്താപ്പായിരുന്നു എന്ന് വിലയിരുത്താവുന്നതാണ്." ചോദ്യം: ഇനിയൊരു അടിയന്തരാവസ്ഥ ഉണ്ടാകുമോ? ഉത്തരം: ഇന്ദിരാഗാന്ധിയെപ്പോലെ കരുത്തുള്ള കോണ്‍ഗ്രസ് ഭരണാധികാരികളാരും ഇന്നില്ല. ഇന്ദിരാഗാന്ധി ചെയ്ത അബദ്ധം മറ്റൊരാള്‍ ആവര്‍ത്തിക്കുമെന്ന് തോന്നുന്നില്ല. പിന്നെ നിതാന്ത ജാഗ്രതയാണ് സ്വാതന്ത്ര്യത്തിന്റെ മുന്നുപാധി. (ജന്മഭുമി ഡൈലി സണ്‍ഡേ സപ്പ്ലിമെന്റിനോട് കടപ്പാട് )

Subscribe to:
Posts (Atom)