നിഗൂഢതകളുടെ നാല്‍പ്പത് (കടപ്പാട് ജന്മഭുമി ദിനപത്രം )
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയുടെ മൊബെയില്‍ ഫോണ്‍, അദ്ദേഹം ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയശേഷം ദല്‍ഹി വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ ചെയ്ത ബാഗേജില്‍ നിന്ന് കാണാതായി. എന്നാല്‍ രണ്ടുദിവസങ്ങള്‍ കഴിഞ്ഞ് വിമാനത്താവളത്തില്‍ പണിയെടുക്കുന്ന ഒരു 'ബാഗേജ് ഹാന്‍ഡ്ലറി'ല്‍ നിന്ന് അത്കണ്ടെടുക്കുകയുണ്ടായി. വിഐപികള്‍ക്ക് സുരക്ഷാആശങ്ക ഉളവാക്കുന്ന തരത്തിലുള്ള മോഷണമോ തന്ത്രപ്രധാനമായ വിവരങ്ങളുടെ ചോര്‍ച്ചയോ ഉണ്ടായിട്ടുണ്ടോ എന്നറിവായിട്ടില്ല. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലെത്തിയശേഷമാണ് ബാഗില്‍ നിന്നും ഫോണ്‍ നഷ്ടപ്പെട്ടതായി മനസ്സിലാക്കിയ രാഹുല്‍ തന്റെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. തുടര്‍ന്ന് എസ്പിജി സിഐഎസ്‌എഫുമായി ബന്ധപ്പെടുകയും വിമാനത്താവളത്തിലെ ക്ലോസ്-സര്‍ക്യൂട്ട് ടിവിയിലെ ദൃശ്യങ്ങള്‍ പുനഃപരിശോധിക്കുകയും ചെയ്തു. സിഐഎസ്‌എഫിന്റെ നേതൃത്വത്തില്‍ നടന്ന സാങ്കേതിക പരിശോധനയില്‍ നഷ്ടപ്പെട്ട മൊബെയില്‍ ഫോണ്‍ കണ്ടെത്തി. ബാഗേജുകള്‍ കൈകാര്യം ചെയ്യുന്ന രണ്ട് ജീവനക്കാരെ സംശയം തോന്നിയതിനാല്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ബാഗില്‍ നിന്ന് മൊബെയില്‍ ഫോണ്‍ മോഷ്ടിച്ചതായും പിന്നീട് അത് സെക്യൂരിററി ഉദ്യോഗസ്ഥന്മാരെ ഏല്‍പിച്ചതായും അവരിലൊരാള്‍ വെളിപ്പെടുത്തി. സംഭവം പരസ്യമാകുമെന്നതുകൊണ്ട് കേസണ്‍നും രജിസ്റ്റര്‍ ചെയ്തില്ല. വ്യക്തിപരവും ഒൌദ്യോഗികവുമായ നമ്പറുകളും രാഹുല്‍ഗാന്ധിയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും മൊബെയില്‍ ഫോണില്‍ അടങ്ങിയിരുന്നു. രാഹുല്‍ഗാന്ധിയെത്തിയ തിയതിയോ, ലണ്ടനില്‍ നിന്ന് വിമാനമിറങ്ങിയ സമയമോ, വിമാനത്തിന്റെ നമ്പറോ ഒന്നും സുരക്ഷാകാരണങ്ങളാല്‍ വെളിപ്പെടുത്താന്‍ വിമാനത്താവളവൃത്തങ്ങള്‍ വിസമ്മതിച്ചു."രണ്ട് ദിവസം മുമ്പ് (ജൂണ്‍ 28) ദല്‍ഹിയില്‍ നിന്നുള്ള പിടിഐ വാര്‍ത്തയാണ് മുകളില്‍ ഉദ്ധരിച്ചത്. വാര്‍ത്താ പ്രാധാന്യം ഉണ്ടായിട്ടുകൂടി പല പത്രങ്ങളും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല. രാഹുല്‍ഗാന്ധിയുടെ മൊബെയില്‍ ഫോണ്‍ കാണാതായതും പിന്നെ കണ്ടെടുത്തതും വാര്‍ത്താചാനലുകളിലും കാണുകയോ കേള്‍ക്കുകയോ ഉണ്ടായില്ല. പിടിഐ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് തന്നെ അത് നടന്ന് ഒരാഴ്ച കഴിഞ്ഞാണ്. വാര്‍ത്ത പിടിഐയുടെതായതിനാലും ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വൃത്തങ്ങളെ ഉദ്ധരിച്ചിട്ടുള്ളതിനാലും അത് അവിശ്വസിക്കേണ്ടതില്ല. ഇതെഴുന്നതുവരെ വിമാനത്താവളാധികൃതരോ, രാഹുല്‍ഗാന്ധിയോ, കോണ്‍ഗ്രസ് നേതാക്കളോ വാര്‍ത്ത നിഷേധിച്ചിട്ടുമില്ല. വിവിഐപികളുടെ ബാഗേജിന് പോലും നമ്മുടെ വിമാനത്താവളങ്ങളില്‍ സുരക്ഷിതത്വമില്ലെന്ന് വിളിച്ചുപറയുന്നതാണ് ഈ വാര്‍ത്ത. അതിലേറെ ഒത്തിരി ദുരൂഹതകളും സംശയങ്ങളും അതുണര്‍ത്തുന്നു. ഒപ്പം തന്നെ വരികള്‍ക്കിടയിലൂടെ ഒട്ടേറെ വായിച്ചെടുക്കാനാവുന്നു ഈ വാര്‍ത്തയില്‍ നിന്ന്. ഒരുപക്ഷെ അതുകൊണ്ടാണോ ഈ വാര്‍ത്ത വേണ്ടത്ര വെളിച്ചം കാണാതെ പോയത്? എന്തുകൊണ്ട് മര്‍മപ്രധാനമായ ഈ മോഷണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങമ... അധികൃതര്‍ പുറത്തുവിടുന്നില്ല? ഉര്‍ജിതമായ അന്വേഷണം ഇക്കാര്യത്തില്‍ പിന്നെ എന്തുകൊണ്ട് നടന്നില്ല? എന്നെ മാത്രമല്ല, ഈ വാര്‍ത്ത വായിച്ചിട്ടുള്ളവരെ മിക്കവരെയും ഇത്തരം ചോദ്യങ്ങള്‍ അലട്ടുന്നു.രാഹുല്‍ഗാന്ധി നാളത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വവും ഇന്ത്യയുടെ ഭരണാവകാശവും കുത്തകയായി കരുതുന്ന നെഹ്‌റു കുടുംബത്തിലെ യുവരാജാവായി അഭിഷിക്തനായിട്ടുണ്ട് അദ്ദേഹം. ഭീകരവാദികളുടെ ഇരയായവരാണ് രാഹുലിന്റെ അച്ഛന്‍ രാജീവ്ഗാന്ധിയും മുത്തശ്ശി ഇന്ദിരാഗാന്ധിയും. ഇക്കാരണങ്ങളാല്‍ തന്നെ രാജ്യത്തെ സുരക്ഷാ സംവിധാനത്തിന്റെ സര്‍വശ്രദ്ധയും രാഹുലിന്റെ മേലുണ്ട്.വ്യക്തിപരവും ഒൌദ്യോഗികവുമായ ഒട്ടേറെ വിവരങ്ങളടങ്ങുന്നതാണ് രാഹുലിന്റെ കാണാതായ മൊബെയില്‍ ഫോണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. അക്കാരണത്താലാണത്രെ സംഭവത്തെപ്പറ്റി കേസണ്‍നും രജിസ്റ്റര്‍ ചെയ്യാത്തത്. ഇത്രയേറെ പ്രധാനപ്പെട്ട ഒരു വ്യക്തിയുടെ, ഇത്രയേറെ പ്രാധാന്യമുള്ള ഒരു വസ്തു, രാജ്യത്തിന്റെ തലസ്ഥാനത്തെ അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്ന് കാണാതായിട്ട്, അത് സംബന്ധിച്ച് ഒരു കേസും രജിസ്റ്റര്‍ ചെയ്യുകയോ ഒരന്വേഷണവും നടത്തുകയോ ചെയ്യാതിരിക്കുന്നത് വളരെ വിചിത്രമായി തോന്നുന്നു. രാഹുലിന്റെ മൊബെയില്‍ ഫോണ്‍ മോഷണം പോയതിനേക്കാള്‍ വാര്‍ത്താപ്രാധാന്യം വാസ്തവത്തില്‍ അത് സംബന്ധിച്ച് കേസില്ലെന്നതിനാണ്.രാഹുല്‍ തന്റെ ജന്മദിനാഘോഷം കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് മൊബെയില്‍ ഫോ ണ്‍ നഷ്ടപ്പെട്ടത്. ജൂണ്‍ 19ന് രാഹുലിന് നാല്‍പത് തികഞ്ഞു. നാട്ടിലാകെ കോണ്‍ഗ്രസുകാര്‍ അത് ആര്‍ഭാടത്തോടെ ആഘോഷിച്ചു. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. രാഹുലിന്റെ പേരില്‍ പുതിയ പദ്ധതികളും പരിപാടികളും ഉദ്ഘാടനം ചെയ്തു. മാധ്യമങ്ങളും ആഘോഷങ്ങളില്‍ നിന്ന് മാറിനിന്നില്ല. അതീവപ്രാധാന്യത്തോടെ ചാനലുകള്‍ ആ ദൃശ്യങ്ങള്‍ പകര്‍ത്തി. പത്രങ്ങള്‍ വാര്‍ത്തകളും ചിത്രങ്ങളും നല്‍കി. മലയാളത്തില്‍ ഉള്‍പ്പെടെ പംക്തികാരന്മാരില്‍ ചിലര്‍ രാഹുല്‍ഗാന്ധിയുടെ പിറന്നാള്‍ കഴിഞ്ഞയാഴ്ച വിഷയമാക്കി. ഇനി ഇന്ത്യക്ക് രാഹുല്‍ മാത്രമാണ് രക്ഷയെന്നാണവരില്‍ ചിലരുടെ പക്ഷം. രാഹുലിന്റെ ജന്മദിനം പ്രമാണിച്ച് പ്രത്യേക പതിപ്പ് തന്നെ ഇറക്കിയ പത്രവുമുണ്ട്,കേരളത്തില്‍ പോലും. ഇങ്ങനെ അനുയായികളും ആരാധകരും നാട്നീളെ ഒരു ദേശീയോത്സവംപോലെ നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുമ്പോഴും, നാല്‍പത് കിലോഗ്രാം തൂക്കമുള്ള പിറന്നാള്‍ കേക്ക് മുറിക്കുമ്പോഴും, 'പിറന്നാള്‍ കുട്ടി'യെ അവിടെയെങ്ങും കാണ്‍മാനില്ലായിരുന്നു. അദ്ദേഹം എവിടെയാണെന്നോ എന്തു ചെയ്യുകയാണെന്നോ മിക്ക കോണ്‍ഗ്രസ് നേതാക്കള്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കും അറിയില്ലായിരുന്നു. വാസ്തവത്തില്‍ രാഹുല്‍ പിറന്നാള്‍ ആഘോഷിക്കുക തന്നെയായിരുന്നു; വേണ്ടപ്പെട്ടവരോടൊപ്പം വേണ്ടിടത്ത്.ആഗ്രഹത്തിനൊത്ത് ആഘോഷിച്ചതിനുശേഷം ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴമ...?ണ് ആ ആഘോഷങ്ങള്‍ക്കൊക്കെ ആകെ ഒരു സാക്ഷിയായിരുന്ന മൊബെയില്‍ ഫോണ്‍ മോഷണം പോയത്.തന്റെ സ്പാനിഷ് ഗേള്‍ഫ്രണ്ടുമായാണ് രാഹുല്‍ഗാന്ധി ലണ്ടനില്‍ പിറന്നാള്‍ ആഘോഷിച്ചതെന്ന് 'ദ ഇക്കണോമിസ്റ്റ്' പറയുന്നു. നാല്‍പത് തികഞ്ഞ, ഇന്ത്യയുടെ യുവനേതാവിനെപ്പറ്റി 'ദ മിസ്റ്റിരിയസ് മിസ്റ്റര്‍ ഗാന്ധി' എന്നാണ് 'ഇക്കണോമിസ്റ്റി'ല്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മൊബെയില്‍ ഫോണ്‍ 'മിസ്' ചെയ്ത 'മിസ്റ്ററി'യെപ്പറ്റി അറിഞ്ഞിരിക്കില്ല ഒരുപക്ഷേ 'ദ ഇക്കണോമിസ്റ്റ്' അതെഴുതുമ്പോള്‍. അദ്ദേഹത്തെ ചുറ്റിപറ്റി ഇന്ത്യക്കകത്തും പുറത്തും പ്രചരിക്കുന്ന മറ്റുപല 'മിസ്റ്ററി'കളുമായിരിക്കാം രാഹുലിനെ 'ദ മിസ്റ്റിരിയസ് മിസ്റ്റര്‍ ഗാന്ധി' എന്ന് വിശേഷിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. പക്ഷെ ആ നിഗൂഢതകളിലേക്ക് 'ദ ഇക്കണോമിസ്റ്റ്' കടക്കുന്നില്ല.നിഗൂഢതകള്‍ ഏറെയാണ് രാഹുലിനെക്കുറിച്ച് ഇന്ത്യയ്ക്കകത്തും പുറത്തും. അദ്ദേഹത്തിന്റെ പേരിനെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും വരെയുണ്ട് നിഗൂഢത. വിദ്യാഭ്യാസത്തിനായി വിദേശത്തായിരുന്ന കാലത്ത് രാഹുല്‍ഗാന്ധിയുടെ പേര് രാഹുല്‍ വിന്‍സി എന്നായിരുന്നത്രെ. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ എന്തുപഠിച്ചു എന്നതിനെപ്പറ്റിയും മറ്റൊരു 'മിസ്റ്ററി' നിലനില്‍ക്കുന്നു. ഹാര്‍വേര്‍ഡില്‍ നിന്ന് എംഫില്‍ കരസ്ഥമാക്കിയെന്നും അത് വെറും കെട്ടുകഥയാണെന്നും പറയുന്നു. രാഹുലിനെ ബോസ്റ്റണ്‍ വിമാനത്താവളത്തില്‍നിന്ന് ഇടക്കാലത്ത് ദുരൂഹസാഹചര്യങ്ങളില്‍ എഫ്ബിഐ അറസ്റ്റ് ചെയ്തുവെന്നും അന്ന് ഇന്ത്യയില്‍ എന്‍ഡിഎ അധികാരത്തിലിരിക്കെ പ്രധാനമന്ത്രിയുടെ സെക്രട്ടറി ആയിരുന്ന ബ്രജേഷ് മിശ്ര ഇടപെട്ടിട്ടാണ് രാഹുല്‍ വിമോചിതനായതെന്നുപോലും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇവയൊക്കെ സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാനാവാത്തവിധം നിഗൂഢതകളായി നിലനില്‍ക്കവേയാണ് രാഹുലിന്റെ നാല്‍പതാം പിറന്നാള്‍ കഴിഞ്ഞയാഴ്ച പിന്നിട്ടത്.നിഗൂഢതകള്‍ അവിടെ നില്‍ക്കട്ടെ. രാഹുലിന്റെ രാഷട്രീയമാണ് ഇവിടെ പ്രസക്തം. നാല്‍പ്പത് എന്നത് അത്ര ചെറുപ്പമല്ലെങ്കിലും യുവത്വത്തിന്റെ പ്രസരിപ്പ് രാഹുലിന്റെ ശരീരഭാഷയിലും പ്രവര്‍ത്തനത്തിലും ഉണ്ടെന്നത് ഒരു വസ്തുതയാണ്. നെഹ്‌റു കുടുംബാംഗങ്ങളുടെ സ്വതസിദ്ധമായ അഹങ്കാരവും അദ്ദേഹത്തിനുള്ളതിനാലാണ് കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും പിസിസിയെയോ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയോ അറിയിക്കാതെ സന്ദര്‍ശനം നടത്തുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും. മദ്യപാനം പാടില്ലെന്നും ഖദര്‍ ധരിക്കണമെന്നുമുള്ള നിബന്ധനകള്‍ കോണ്‍ഗ്രസ് അംഗത്വത്തില്‍ നിര്‍ബന്ധിക്കരുതെന്ന നിര്‍ദ്ദേശമാണ് രാഹുലില്‍നിന്ന് ആദ്യം കേട്ടത്. പിന്നീട് ആ നിലപാടില്‍നിന്ന് അദ്ദേഹം സ്വയം പിന്മാറി. പ്രത്യയശാസ്ത്രപരമായി രാഹുലിന്റെ പാര്‍ട്ടി ഇന്ന് വഴിത്തിരിവിലാണ്. ഗാന്ധിയന്‍ രാഷ്ട്രീയ പാരമ്പര്യവും നെഹ്‌റുവിയന്‍ സാമ്പത്തികശാസ്ത്രവുമൊക്കെ ഉപേക്ഷിച്ച് ആഗോളീകരണത്തിന്റെ അപ്പോസ്തലന്മാരായ മന്‍മോഹന്‍സിംഗ്-ആലുവലിയാദികളുടെ അരാഷ്ട്രീയവാദത്തിന് അടിപ്പെട്ടിരിക്കുന്നു ആ മ...്രസ്ഥാനം. രാഹുല്‍ എവിടെ നില്‍ക്കുന്നുവെന്നത് ഇനിയും വ്യക്തമല്ല. ആശയക്കുഴപ്പത്തിലാണ്ട അണികള്‍ക്ക് ദിശാബോധം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. വികലമെങ്കില്‍ക്കൂടി ഇന്ദിരയ്ക്കും രാജീവിനും വ്യക്തമായ കാഴ്ചപ്പാടും നിലപാടും ഉണ്ടായിരുന്നു. അവരൊക്കെ രാഹുലിന്റെ പ്രായത്തില്‍ പല കടമ്പകളും കടന്നിരുന്നു-വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും. രാഷ്ട്രീയത്തില്‍ അല്‍പായുസായി രുന്നെങ്കിലും സഞ്ജയ് ഗാന്ധിയ്ക്കും ഒരഞ്ചിനപരിപാടിയുടെ പ്രത്യശാസ്ത്രം ഉണ്ടായിരുന്നു. പക്ഷെ രാഹുല്‍ നാല്‍പ്പത് പിന്നിടുമ്പോഴും അനിശ്ചിതത്വത്തിലാണ്-വ്യക്തിപരമായും രാഷ്ട്രീയമായും. രാഹുല്‍ഗാന്ധി കുട്ടിയല്ല. ഇന്ത്യന്‍ രാഷ്ട്രീയം കളിപ്പാട്ടവുമല്ല. ഹരി എസ്. കര്‍ത്താ ജന്മഭുമി ദിനപത്രം
Wednesday, June 30, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment